പെരിങ്ങോം പോലീസ് സ്റ്റേഷന് സമീപം ആശുപത്രി റോഡിൽ പൂട്ടിയിട്ട വീട്ടിൽ കവർച്ച

പുതുക്കോട് മാധവിയുടെ വീട്ടിലാണ് കള്ളൻ കയറിയത്.വീടിന്റെ പിൻഭാഗത്തെ വാതിൽ ഇളക്കി മാറ്റി അകത്ത് കടന്നാണ് കവർച്ച നടത്തിയത്.മകളുടെ കൂടെ താമസിക്കുന്ന മാധവി ഇന്ന് ഉച്ചയോടെ വീട് അടിച്ച് വൃത്തിയാക്കാൻ എത്തിയപ്പോഴാണ് അടുക്കള ഭാഗത്തെ വാതിൽ ഊരിമാറ്റിയ നിലയിൽ കണ്ടത് തുടർന്ന് പരിശോധിച്ചപ്പോഴാണ് മുറികളിൽ സൂക്ഷിച്ചിരുന്ന നിരവധി നിലവിളക്കുകളും ചെബ് പാത്രങ്ങളും വലിയവട്ടയും മോഷണം പോയതായി കണ്ടത്.ഇവർ പോലീസ് സ്റ്റേഷൻ വിവരമറിയിച്ചതിനെത്തുടർന്ന്.എസ്.ഐ.എം സജിത്തിന്റെ നേതൃത്വത്തിൽ പോലിസ് എത്തി പരിശോധന നടത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: