തളിപ്പറമ്പിൽ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ വെച്ച് 17കാരനെ പീഡിപ്പിച്ച പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
തളിപ്പറമ്പ:ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ വെച്ച് 17 കാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ
ചെങ്ങളായി സ്വദേശി . ഉളിയത്താംപറമ്പിലെ ഷാഹിദാ മന്‍സിലില്‍ അബ്ദുള്‍നാസറിനെ(33) ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഇന്നലെ വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം നടന്നത്. തളിപ്പറമ്പ് സീതിസാഹിബ് ഹൈസ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് പീഡിപ്പിക്കപ്പെട്ടത്.
നാട്ടുകാര്‍ അറിയിച്ചതുപ്രകാരം പരിയാരം മെഡിക്കല്‍ കോളജ് പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വിദ്യാര്‍ത്ഥിയുടെ പരാതിയനുസരിച്ച് പോലീസ് കേസെടുത്തു.