നിടുംപൊയിൽ-പേരാവൂരിൽ റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

പേരാവൂർ :പേരാവൂർ -തലശേരി റൂട്ടിൽ നെടുംപൊയിൽ വരപ്പീടികയ്ക്ക് സമീപം ഗതാഗത തടസം. റോഡരികിലെ കൂറ്റൻ മരവും വലിയ മൺതിട്ടയും ഇടിഞ്ഞു വീണാണ് ഗതാഗത തടസുണ്ടായത്. മരം പൊട്ടിവീഴുന്നതിനിടെ റോഡിനെതിർവശത്തെ മരങ്ങളിൽ തട്ടി മറ്റ് മരങ്ങളും വീണു. വീഴ്ചക്കിടെ മരം ഇലക്ട്രിക് കമ്പിയിൽ വീണതോടെ മേഖലയിലെ വൈദ്യുതി കേബിൾ ബന്ധം താറുമാറായി. സംഭവ സമയം ഒരു കാർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. മരങ്ങളും മൺതിട്ടയും മാറ്റാൻ സമയമെടുക്കും. ഇതോടെ  ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. രാവിലെ 10.45ഓടെയാണ് സംഭവം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: