കണ്ണൂരില്‍ ഷൂട്ടിങ്ങിനായി മുറിയെടുത്ത് പണം നല്‍കാതെ വഞ്ചിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

കണ്ണൂര്‍: സിനിമാഷൂട്ടിങ്ങിനായി ലോഡ്ജില്‍ മുറിയെടുത്ത് പണം

നല്‍കാതെ വഞ്ചിച്ച സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ,

ഇന്നലെ രാത്രി അറസ്റ്റ് ചെയ്ത പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് കോഴിക്കോട് കാവിലുംപാറ പശുക്കടവിനടുത്ത് മരുതോങ്കരയിലെ പാറച്ചാലില്‍ വീട്ടില്‍ സി.എസ്.മനോജന്‍(43)നെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഇന്നലെ രാത്രിയിലാണ് തളിപ്പറമ്ബ് പ്രിന്‍സിപ്പല്‍ എസ്‌ഐ കെ.ദിനേശന്‍ ഇയാളെ അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 24 ന് പറശിനിക്കടവിലെ സ്വകാര്യ ലോഡ്ജില്‍ സിനിമയുടെ ആവശ്യാര്‍ത്ഥമെന്നുപറഞ്ഞ് 18 മുറികള്‍ ബുക്ക്ചെയ്യുകയും വാടകയിനത്തില്‍ മൂന്ന്ലക്ഷം രൂപയുടെ ചെക്ക് നല്‍കിയത് പണമില്ലാതെ മടങ്ങുകയും ചെയ്ത സംഭവത്തില്‍ ഹോട്ടല്‍ മാനേജരുടെ പരാതിയിലാണ് പോലീസ് മനോജനെ വഞ്ചനക്കുറ്റത്തിന് അറസ്റ്റ് ചെയ്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: