കണ്ണൂര്‍ സഹകരണ സ്പന്നിംഗ് മില്ലിനെതിരെയുള്ള വ്യാജ പ്രചരണം തിരിച്ചറിയണം: ചെയര്‍മാന്‍

നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ സഹകരണ സ്പിന്നിംഗ് മില്ലിനെ

തകര്‍ക്കാന്‍ വ്യാപകമായ വ്യാജ പ്രചാരണം നടക്കുന്നതായി മാനേജ്മന്റ്.
തൊഴിലാളികളില്‍ നിന്നും പിരിച്ച പി എഫ് ,ഇ എസ് ഐ വിഹിതം അടച്ചില്ല എന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ചെയര്‍മാന്‍ അറിയിച്ചു.
1964 ല്‍ പ്രവര്‍ത്തനം ആരംഭിച്ച കണ്ണൂര്‍ സഹകരണ സ്പിന്നിംഗ് മില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
എന്നാല്‍ പുതിയ ഭരണ സമിതി ഏറ്റെടുത്തിന് ശേഷം കഴിഞ്ഞ 14 മാസത്തിനിടെ പ്രവര്‍ത്തന നഷ്ടം 30 ലക്ഷത്തില്‍ നിന്നും 20 ലക്ഷമാക്കി കുറക്കാന്‍ സാധിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ കൂടുതല്‍ നവീകരണ പ്രവര്‍ത്തനങ്ങളും തൊഴിലാളികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളും നടന്ന് വരികയാണ്.
വസ്തുത ഇതാണെന്നിരിക്കേ മില്ലിനെ തകര്‍ക്കുക ലക്‌ഷ്യം വച്ച്‌ രാഷ്ട്രീയ താല്പര്യത്തോടെ തല്പര കക്ഷികള്‍ ചില മാധ്യമങ്ങള്‍ വഴി വ്യാജ പ്രചാരണം നടത്തുകയാണെന്ന് ചെയര്‍മാന്‍ എം സുരേന്ദ്രന്‍ പറഞ്ഞു.
നിലവില്‍ പി എഫ്,ഇ എസ് ഐ ഇനത്തില്‍ കുടിശ്ശിക ഒന്നും തന്നെ ഇല്ല.സ്ഥാപനത്തിനെതിരെ വിവിധ അന്വേഷണങ്ങള്‍ നടക്കുന്നു,കോട്ടണ്‍ വാങ്ങിക്കുന്നതില്‍ ക്രമക്കേട്,ഇതര സംസ്ഥാനങ്ങളില്‍ ശാഖ തുറക്കുന്നു തുടങ്ങിയവയാണ് വ്യാജ പ്രചരണങ്ങള്‍.
മുംബൈ ഡിപ്പോ തുറന്നത് 1982 ലാണ്,കോട്ടണ്‍ വാങ്ങുന്നത് സെന്ററാലിസ്ഡ് കോട്ടണ്‍ പൂര്‍ച്ചസ് കമ്മിറ്റിയുടെ തീരുമാന പ്രകാരമോ കോട്ടണ്‍ കോര്‍പ്പറേഷന് ഓഫ് ഇന്ത്യ മുഖന്ദിരമോ മാത്രമാണ് യാഥാര്‍ഥ്യം.
കൃത്യമായ യോഗ്യതയുടെയും മറ്റ് മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തില്‍ നിയമിതനായ എം ഡി ,ആര്‍ രമേശിനെതിരെ ഉയര്‍ന്ന യോഗ്യതയില്ലാത്ത നിയമനം എന്ന ആരോപണവും ദുരുദേശത്തോടെയാണെന്നും മാനേജ്‌മന്റ് പ്രതിനിധികള്‍ വ്യക്തമാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: