ഗുരുനിന്ദ : സൈബർ സേന പരാതിനൽകി

കൊച്ചി: ശ്രീനാരായണ ഗുരുദേവനെ സോഷ്യൽ മീഡിയയിൽ വികലമായി

ചിത്രീകരിച്ചവർക്കെതിരെ എസ്.എൻ.ഡി.പി. യോഗം സൈബർ സേന മുഴുവൻ ജില്ലാ പൊലീസ് മേധാവികൾക്കും സംസ്ഥാന പൊലീസ് ആസ്ഥാനത്തും പരാതി നൽകി.
ഒരു ജനത ഈശ്വരനായി ആരാധിക്കുന്ന ശ്രീനാരായണ ഗുരുദേവനെ നവ മദ്ധ്യമങ്ങളിൽ വികലമായി ചിത്രീകരിച്ചതിനെതിരെയാണ് പരാതിയെന്ന് സൈബർ സേന കേന്ദ്രസമിതി ചെയർമാൻ കിരൺ ചന്ദ്രൻ, കൺവീനർ സുധീർകുമാർ ചോറ്റാനിക്കര എന്നിവർ പറഞ്ഞു.

error: Content is protected !!
%d bloggers like this: