ഒരു കുട്ടിയെ കൂടി പുറത്തെത്തിച്ചു; രണ്ടാം ഘട്ട ദൗത്യം തുടങ്ങി

ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീം അംഗങ്ങളെയും കോച്ചിനേയും പുറത്തെത്തിക്കാനുള്ള രണ്ടാംഘട്ട

രക്ഷാപ്രവര്‍ത്തനത്തിന് തുടക്കമായി. ഒരു കുട്ടിയെ കൂടി രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. ഇന്ത്യന്‍ സമയം തിങ്കളാഴ്ച്ച രാവിലെ എട്ടരയ്ക്കാണ് ദൗത്യത്തിന് തുടക്കം കുറിച്ചത്.ശക്തമായ മുന്നൊരുക്കത്തോടെയും പൂര്‍ണമായും അപകടരഹിതമാക്കിയുമുള്ള രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി രക്ഷാപ്രവര്‍ത്തകര്‍ക്കു മാത്രമാണ് സ്ഥലത്ത് നില്‍ക്കാന്‍ അനുമതിയുള്ളൂ. മാധ്യമപ്രവര്‍ത്തകരെ അടക്കം സ്ഥലത്തുനിന്ന് നീക്കിയിട്ടുണ്ട്.ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളില്‍ നാലു പേരെയാണ് ആദ്യഘട്ടത്തില്‍ പുറത്തെത്തിച്ചത്. ഇതിനായി പ്രവര്‍ത്തിച്ചത് 90 ഡൈവര്‍മാര്‍. വിദേശത്തുനിന്നുള്ള 50 പേരും തായിലാന്റിലെ തന്നെ 40 പേരുമാണ് സംഘത്തിലുള്ളത്. വരുംദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാലാണ് കുട്ടികളെ ഉടന്‍ പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്. 13 വിദേശ മുങ്ങല്‍ വിദഗ്ധരും അഞ്ച് തായ് മുങ്ങല്‍ വിദഗ്ധരുമാണ് കുട്ടികളെ പുറത്തെത്തിക്കാനായി പുറപ്പെട്ടത്

%d bloggers like this: