കനത്ത മഴ; എറണാകുളം, വയനാട്, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

കനത്ത മഴയെത്തുടര്‍ന്ന് എറണാകുളം, വയനാട്, പാലക്കാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു

ചൊവ്വാഴ്ച കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. എറണാകുളത്തും വയനാടും പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. പാലക്കാട് അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും അവധിയാണെങ്കിലും കോളേജുകള്‍ പ്രവര്‍ത്തിക്കും.എറണാകുളം, വയനാട് ജില്ലകളില്‍ സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയത്തിനും അവധി ബാധകമാണ്. പകരം മറ്റൊരു ശനിയാഴ്ച പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന് കളക്ടര്‍മാര്‍ അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് പത്തനംതിട്ട ഗവിയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം 12-ാം തീയതി വരെ വനംവകുപ്പ് നിരോധിച്ചു.

error: Content is protected !!
%d bloggers like this: