ചാനലുമായി ചര്‍ച്ച നടത്തി, സംവിധായകനെ മാറ്റാമെന്ന് ഫള്‌വേഴ്‌സ് ടി വി ഉറപ്പു നല്‍കി;നിഷാ സാരാംഗ്

ഉപ്പും മുളകും സീരിയലില്‍ തുടരുന്നതുമായി ബന്ധപ്പെട്ട് ചാനലുമായി ചര്‍ച്ച നടത്തിയെന്ന് സ്ഥിരീകരിച്ച് നടി

നിഷാ സാരംഗ്. സംവിധായകനായ ആര്‍.ഉണ്ണികൃഷ്ണനെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ച് ഇനി ഉപ്പും മുളകും സീരിയലിലേക്ക് താനില്ലെന്ന് നടി പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ സംവിധായകനെ മാറ്റാമെന്ന് ഫള്‌വേഴ്‌സ് ടി വി ഉറപ്പു നല്‍കിയെന്ന് നടി വ്യക്തമാക്കി.താന്‍ പറഞ്ഞ കാര്യങ്ങളുടെ സത്യാവസ്ഥ അറിയാവുന്ന ആളുകളുണ്ട്. അവരില്‍ പലരും തനിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു. ഇവരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചാനലുമായി ചര്‍ച്ച നടത്തിയത്. താന്‍ ഉപ്പും മുളകിലും തുടരണമെന്ന തന്നെ പിന്തുണച്ച പലരും പറഞ്ഞിരുന്നു. ഇതും ചര്‍ച്ചയ്ക്ക് പോകുന്നതിന് കാരണമായിട്ടുണ്ട്.

%d bloggers like this: