നടിയെ ഉപയോഗിച്ച് സെക്‌സ് റാക്കറ്റ് സമ്പാദിച്ചത് ലക്ഷങ്ങള്‍;സിനിമ മേഖലയും സെക്‌സ് റാക്കറ്റും തമ്മിലുള്ള ഇടപാടുകള്‍ അന്വേഷിച്ച് പൊലീസ്

ഹൈദരാബാദ്: ആഗ്ര സ്വദേശിനിയായ നടിയെ ഉപയോഗിച്ച് സെക്‌സ് റാക്കറ്റ്

സമ്പാദിച്ചത് ലക്ഷങ്ങള്‍. ഹൈദരാബാദിലെ ബഞ്ചാര ഹില്‍സിലെ ഹോട്ടലില്‍ നടന്ന റെയ്ഡില്‍ വെച്ചാണ് പൊലീസ് രക്ഷപ്പെടുത്തിയത്. തന്നെ സെക്‌സ് റാക്കറ്റില്‍ കുടുക്കിയതാണെന്ന് നടി പൊലീസില്‍ നടി മൊഴി നല്‍കി. ഈ സാഹചര്യത്തില്‍ സിനിമ മേഖലയും സെക്‌സ് റാക്കറ്റും തമ്മിലുള്ള ഇടപാടുകള്‍ അന്വേഷിക്കുകയാണ് പൊലീസ്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ഹോട്ടലില്‍ പരിശോധന നടത്തിയത്. ഇതേ തുടര്‍ന്ന് വന്‍ സെക്‌സ് റാക്കറ്റ് പൊലീസ് വലയിലായിരുന്നു. സംഘത്തില്‍ അകപ്പെട്ട സിനിമാ നടിയെ പൊലീസ് രക്ഷപ്പെടുത്തുകയും ചെയ്തു. വേശ്യാലയ നടത്തിപ്പുകാരനടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അധികൃതര്‍ അറിയിച്ചു. അറസ്റ്റിലായ രണ്ടുപേരില്‍ ഒരാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്.

ഒരാഴ്ചയില്‍ ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നടക്കം പെണ്‍കുട്ടികളെ ഹോട്ടലില്‍ എത്തിച്ചിരുന്നത്. ഇടപാടുകാരില്‍നിന്ന് 20,000 രൂപവീതമാണ് വാങ്ങിയിരുന്നത്.

നിരവധി പെണ്‍കുട്ടികളെ സിനിമയില്‍ വേഷം നല്‍കാമെന്നും പറഞ്ഞ് നഗരങ്ങളില്‍ എത്തിക്കുകയും പിന്നീട് സൂത്രത്തില്‍ വലയിലാക്കുകയുമാണ് പതിവ്. മോഡലിങ് രംഗത്ത് നിന്നും, കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക എന്നീ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി പെണ്‍കുട്ടികളെ ബഞ്ചാര ഹില്‍സിലേക്ക് എത്തിച്ചിരുന്നുവെന്നാണ് വിവരം.

തെലുങ്ക് സിനിമയില്‍ സെക്‌സ് റാക്കറ്റിന്റെ ശക്തമായ ഇടപെടലുകളും പെണ്‍കുട്ടികളെ വലയിലാക്കലും ഉണ്ടന്ന് പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.

%d bloggers like this: