മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് ഇന്ന് അവധി

ശക്തമായ മഴ തുടരുന്നതിനാല്

എറണാകുളം, വയനാട്, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് അതത് ജില്ല കലക്ടര്മാര് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. എറണാകുളത്തും വയനാട്ടിലും പ്രഫഷനല് കോളജ് ഉള്പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് അവധിയുണ്ട്.
എറണാകുളത്ത് സി.ബി.എസ്.ഇ, െഎ.സി.എസ്.ഇ സ്കൂളുകള്ക്കും കേന്ദ്രീയ വിദ്യാലയങ്ങള്ക്കും അവധി ബാധകമാണ്. പകരം മറ്റൊരു ശനിയാഴ്ച പ്രവൃത്തി ദിവസം ആയിരിക്കുമെന്നും കലക്ടര് അറിയിച്ചു.
പാലക്കാട് അങ്കണവാടി മുതല് ഹയര് സെക്കന്ഡറി സ്കൂളുകള്ക്ക് വരെയാണ് അവധി.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള് പ്രവര്ത്തിക്കുമെന്ന് കലക്ടര് അറിയിച്ചു.
വയനാട്ടില് അതിശക്തമായ മഴയെ തുടര്ന്ന് പുഴകളിലും തോടുകളിലും അണക്കെട്ടുകളിലും ജലനിരപ്പ് ഉയര്ന്നു. ശക്തമായ മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്. മഴ കുറയുന്നതുവരെ ഡാമുകളിലും പുഴകളിലും ഇറങ്ങാതെ സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്.

error: Content is protected !!
%d bloggers like this: