പട്ടാപ്പകൽ മോഷണം

പയ്യന്നൂർ.മൊബെൽ ഫോൺ കടയിൽ സാധനം വാങ്ങാനെത്തിയ സ്ത്രീയും പുരുഷനും കടയിൽ നിന്നും സാധനങ്ങളുമായി കടന്നു കളഞ്ഞു. ഇന്നലെ ഉച്ചക്ക് പയ്യന്നൂർ പഴയ ബസ് സ്റ്റാൻ്റിന് സമീപത്തെ മൊബെൽഗാരേജിലാണ് സംഭവം. മൊബെൽഫോണിൻ്റെ സ്ക്രീൻ റിപ്പയറിംഗിനെത്തിയ ഇവർ കട ഉടമയോട് മറ്റൊരു സാധനം കൂടി ആവശ്യപ്പെട്ടതിനെ തുടർന്ന് ഉടമ പുറത്തേക്കിറങ്ങിയ തക്കം നോക്കി റിപ്പയറിംഗിൻ്റെ പൈസ കൊടുക്കാതെയും മേശയ്ക്ക് മുകളിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ ആക്സറീസുകളുമായി ഓടി മറയുകയായിരുന്നു. കട ഉടമ ഇവരെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.കടയിലെ നിരീക്ഷണ ക്യാമറയിൽ സ്ത്രീയുടെയും പുരുഷൻ്റെയും ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.