നികുതിപ്പണം ജനങ്ങൾക്ക് തിരിച്ച് നല്കി യൂത്ത് കോൺഗ്രസ് സമരം.

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം 1000 പെട്രോൾ പമ്പുകളിൽ 5000 ആളുകൾക്ക് പെട്രോൾ, ഡീസൽന്റെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതിപണമായ 62രൂപ തിരികെ നൽകികൊണ്ട് taxpay back സമരത്തിന്റെ കണ്ണൂരിലെ ഉദ്ഘാടനം യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ്‌ സുദീപ് ജെയിംസ് നിർവഹിച്ചു പ്രിനിൽ മതുക്കോത്ത്, വരുൺ എംകെ, അക്ഷയ് കോവിലകം, ഡിയോൺ തുടങ്ങിയവർ നേതൃത്വം നൽകി

കേന്ദ്ര -സംസ്ഥാന സർക്കാരുകൾ പെട്രോൾ ഉൽപ്പനങ്ങളുടെ മുകളിൽ ഭീമമായ നികുതി വർദ്ധനവ് വരുത്തി സാധാരണകാരനെ കൊല്ലുന്ന ജനവിരുദ്ധ നടപടിക്കെതിരെ ജനവികാരം ഉയർത്താനും ബോധവൽക്കരിക്കാനും ആണ് വേറിട്ടൊരു സമരവുമായി യൂത്ത് കോൺഗ്രസ്സ് മുന്നോട്ട് വന്നത് എന്ന് സുദീപ് ജെയിംസ് പറഞ്ഞു

പയ്യന്നൂർ : ദിനംപ്രതി വർദ്ധിച്ചു വരുന്ന ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് തീരുവ തിരികെ നൽകി രാമന്തളിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പെട്രോൾ പമ്പിന് മുന്നിൽ സമരം നടത്തി. ഇന്ധനങ്ങളുടെ കേന്ദ്ര-സംസ്ഥാന തീരുവയായ 63 രൂപയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമര സമയത്ത് ഇന്ധനം നിറയ്ക്കാൻ പമ്പിലെത്തിയവർക്ക് പ്രതിഷേധ സൂചകമായി തിരികെ നൽകിയത്. രാമന്തളി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി വി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് രാമന്തളി മണ്ഡലം പ്രസിഡന്റ് നിതിൻ കെ എ അധ്യക്ഷത വഹിച്ചു. പി വി സുരേന്ദ്രൻ സംസാരിച്ചു. സുധേഷ് പൊതുവാൾ സ്വാഗതവും കെ എം അനിൽകുമാർ നന്ദിയും പറഞ്ഞു സമരത്തിന് പി വി ഉമേഷ്, നിഖിൽ കെ എ , അഭിനവ് നേതൃത്വം നൽകി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: