പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ യു.കെ പത്മനാഭൻ അന്തരിച്ചു

പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ യു.കെ പത്മനാഭൻ (72 വയസ്സ്, റിട്ട. എഞ്ചിനീയർ, ഭാരത് ഇലക്ട്രോണിക്സ് ബംഗളൂരു) അന്തരിച്ചു. വെള്ളോറ മഠത്തിലെ വീട്ടിൽ രാഗിണിയാണ് ഭാര്യ. മക്കൾ: ശ്രീജ ജയന്ത് , ജിതേഷ് , ആശിഷ്. മരുമക്കൾ: ജയന്ത്, ദിവ്യജിതേഷ്. (5 പേരും IT എഞ്ചിനീയർമാർ, ബംഗളൂരു). പരേതനായ യു.കെ കുഞ്ഞിരാമപൊതുവാൾ സഹോദരനാണ്. കഥകളി കലാകാരനും ഭാരത് ഇലക്ട്രോണിക്സ് മലയാളി അസോസിയേഷൻ ഭാരവാഹിയും ആയിരുന്നു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 3 മണിക്ക് പയ്യന്നൂർ സ്മൃതിയിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: