പെട്രോൾ ദേഹത്ത് ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച മധ്യവയസ്കൻ മരണപ്പെട്ടു.

പരിയാരം : പെട്രോൾ ദേഹത്ത് ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച മധ്യവയസ്കൻ മരണപ്പെട്ടു. തലശേരി മൂഴിക്കരയിലെ അനന്തൻ – സൗമിനി ദമ്പതികളുടെ മകൻ കെ.സുരേന്ദ്രൻ (54) ആണ് ഇന്ന് രാവിലെ പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ മരണപ്പെട്ടത്. കൂലി പണിക്കാരനായ സുരേന്ദ്രൻ അവിവാഹിതനാണ്.. ഇന്ന് പുലർച്ചെ 5 മണിയോടെ മൂഴിക്കരയിലെ വീടിന് സമീപത്തെ റോഡിലാണ് സംഭവം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും മണിക്കുറുകൾക്കു ശേഷം മരണപ്പെട്ടു. സഹോദരങ്ങൾ ദിനേശൻ, വിമല, ലത, ഷീജ, ഷൈല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറി യിൽ . തലശേരി പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: