വ്യാപാരി ദ്രോഹ നടപടികള്‍ക്കെതിരെ പേരാവൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നില്‍പ്പ് സമരം


പേരാവൂര്‍:കോവിഡ് മാനദണ്ഡങ്ങളുടെ പേരില്‍ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികളില്‍ നിന്ന് ബന്ധപ്പെട്ട അധികാരികള്‍ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി തുണ്ടി യൂണിറ്റിന്റെ നേതൃത്വത്തില്‍ പേരാവൂര്‍ പഞ്ചായത്ത് ഓഫീസിനു മുന്‍പില്‍ നില്‍പ്പ് സമരം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂര്‍ മേഖലാ പ്രസിഡണ്ട് പി അബ്ദുള്ള ഉദ്ഘാടനം ചെയ്തു.

എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക,വ്യാപാരികളെയും തൊഴിലാളികളെയും ജീവിക്കാന്‍ അനുവദിക്കുക,അടച്ചുപൂട്ടിയ കാലത്തെ വാടക ഒഴിവാക്കുക,വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുകൊണ്ടുള്ള കോവിഡ് പ്രതിരോധം അവസാനിപ്പിക്കുക,സെക്ടറല്‍ മജിസ്ട്രേറ്റിന്റെ കട പരിശോധന അവസാനിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത സമരപരിപാടികളാണ് ബുധനാഴ്ച മുതല്‍ ആരംഭിച്ചത്.

പരിപാടിയില്‍ യൂണിറ്റ് പ്രസിഡന്റ ടി പി എസ്തപ്പാന്‍ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂര്‍ മേഖലാ സെക്രട്ടറി പി പുരുഷോത്തമന്‍ മുഖ്യപ്രഭാഷണം നടത്തി.എ.ജെ ബേബി,സുനിത്ത്ഫിലിപ്പ് തുടങ്ങിയവര്‍ സംസാരിച്ചു.വെള്ളിയാഴ്ച വ്യാപാരികള്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ഇതേ ആവശ്യം ഉന്നയിച്ച് നില്‍പ്പ് സമരം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: