പേരാവൂരില്‍ ബിജെപിയുടെ പ്രതിഷേധ ജ്വാല


പേരാവൂര്‍:കൊടകര കുഴല്‍പണകേസുമായി ബന്ധപ്പെട്ട് ബിജെപിയെ അകാരണമായി വളഞ്ഞിട്ട് ആക്രമിക്കുന്നതിനെതിരെ ബി.ജെ.പി പേരാവൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ വിവിധ ഇടങ്ങളില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

പേരാവൂര്‍ ടൗണ്‍, മുള്ളേരിക്കല്‍, തുണ്ടി,മുരുങ്ങോടി എന്നിവിടങ്ങളിലാണ് ബി.ജെ.പി പേരാവൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിക്ഷേധ ജ്വാല സഘടിപ്പിച്ചത്.പേരാവൂരില്‍ നടന്ന പ്രതിഷേധ ജ്വാല ബിജെപി ജില്ലാ സെക്രട്ടറി കൂട്ട ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.

ബിജെപിക്കെതിരെ കള്ള പ്രചരണം നടത്തുന്നതിലൂടെ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ 100കോടിയുടെ വനം കൊള്ള മറച്ചുപിടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബിജെപി ജില്ല സെക്രട്ടറി കൂട്ട ജയപ്രകാശ് ആരോപിച്ചു.

പേരാവൂരില്‍ നടന്ന പ്രതിഷേധ ജ്വാലയില്‍ ബിജെപി പഞ്ചായത്ത് ജനറല്‍സെക്രട്ടറി ഷിബു മണത്തണ ഒബിസി മോര്‍ച്ച മണ്ഡലം അധ്യക്ഷന്‍ ജയപ്രകാശ് കുന്നോത്ത്,ബിജെപി മണ്ഡലം സെക്രട്ടറി ഉഷാഗോപാലകൃഷ്ണന്‍ ,ഹിന്ദു ഐക്യവേദി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ജയദേവി, ബാബു വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: