കണ്ണൂർ മേയറുടെ പേരിൽ വ്യാജ ഫെയ്സ് ബുക്ക് ഐഡിയുണ്ടാക്കി പണം തട്ടാൻ ശ്രമം

മേയർ അഡ്വ. ടി ഒ മോഹനന്റെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം. മേയറുടെ എഫ്ബി സുഹൃത്തുക്കളിൽ പലർക്കും മെസ്സഞ്ചറിൽ പണം ആവശ്യപ്പെട്ട് സന്ദേശം ലഭിച്ചത് മേയരുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ കാര്യം അറിഞ്ഞത്.

ബന്ധു ആശുപത്രിയിൽ ആണെന്നും
സർവ്വർ ഡൗൺ ആയതിനാൽ അക്കൗണ്ടിൽ നിന്നും പണം എടുക്കാൻ പറ്റാത്തതിനാൽ അടിയന്തിരമായി
ഗൂഗിൾ പേ വഴിയോ ഫോൺ പേ വഴിയോ
19,000 രൂപ അയക്കണം എന്നു പറഞ്ഞുകൊണ്ടാണ് ചിലർക്ക് മെസ്സേജ് വന്നത്.
അത്യാസന്ന നിലയിൽ ആശുപത്രിയിൽ കിടക്കുന്ന ഒരാളുടെ ഫോട്ടോയും സന്ദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇക്കാര്യം മേയറുടെ ശ്രദ്ധയിൽ സുഹൃത്തുക്കൾ പെടുത്തിയതിനെ തുടർന്ന് പോലീസ് അസിസ്റ്റന്റ് കമ്മീഷണർക്ക് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പരാതി നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: