മുംബൈയില്‍ നാലു നില കെട്ടിടം തകര്‍ന്ന് 11 മരണം

മുംബൈ: മുംബൈയിൽ കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ 11 പേർ മരിച്ചു. മുംബൈ മലാഡിലെ മൽവാനി പ്രദേശത്തെ പാർപ്പിട സമുച്ചയത്തിലാണ് അപകടമുണ്ടായത്. കനത്തമഴയെ തുടർന്നാണ് കാലപ്പഴക്കമുളള കെട്ടിടം തകർന്നുവീണത്. അപകടം നടക്കുന്ന സമയത്ത് 70 പേർ കെട്ടിടത്തിനകത്ത് ഉണ്ടായിരുന്നുവെന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നവർ പറയുന്നത്. ബുധനാഴ്ച രാത്രി 11.10നാണ് അപകടമുണ്ടായതെന്നാണ് അധികൃതർ അറിയിക്കുന്നത്. സമീപത്തെ കെട്ടിടങ്ങളും അപകടാവസ്ഥയിൽ ആണെന്നും ആളുകളെ ഒഴിപ്പിച്ചതായും പൊലീസ് അറിയിച്ചു.  അപകടം നടക്കുന്ന സമയത്ത് സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ കെട്ടിടത്തിലുണ്ടായിരുന്നതായാണ് വിവരം. പൊലീസും റെസ്ക്യു ടീമും നാട്ടുകാരും കൂടിയാണ് തിരച്ചിൽ നടത്തുന്നത്. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: