ഉത്തൂർ -പാലേരിത്തട്ടിൽ 235 ലിറ്റർ വാഷ് കണ്ടെത്തി

ആലക്കോട്: നടുവിൽ വില്ലേജിലെ ഉത്തൂർ -പാലേരിത്തട്ടിൽ ആലക്കോട് റെയിഞ്ച് എക്സൈസ് പ്രിവൻ്റീവ് ഓഫീസർ കെ.ജി മുരളീ ദാസിൻ്റെ നേത്യത്വത്തിൽ നടത്തിയ വ്യാപക റെയിഡിൽ 235 ലിറ്റർ വാഷ് കണ്ടെത്തി കേസ്സെടുത്തു.. മദ്യശാലകൾ അടഞ്ഞുകിടക്കുമ്പോൾ മേൽപ്രദേശം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ചില സാമൂഹികവിരുദ്ധർ വ്യാജമദ്യലോബിയുമായിച്ചേർന്ന് പ്രദേശത്തെ ജനങ്ങളുടെ സ്വൈര്യ ജീവിതം തർക്കാനുള്ള ശ്രമത്തിനാണ് എക്സൈസ് തടയിട്ടത്. ലോക്ഡൗണിനോടനുബന്ധിച്ച് 24 മണിക്കൂറും തുടരുന്ന സ്പെഷ്യൽ ഡ്രൈവിൽ കോളനികളിലും മലഞ്ചെരുവുകളിലെ വാറ്റു കേന്ദ്രങ്ങളിലും വ്യാപക പരിശോധനയാണ് ആലക്കോട് എക്സൈസ് നടത്തുന്നത്. ഗ്രേഡ്പ്രിവൻ്റീവ് ഓഫീസർ ടി.ആർ രാജേഷ് ,സി.ഇ.ഒ മാരായ ടി.വി.മധു, വി.ധനേഷ് ,പി. ഷിബു, റെനിൽ കൃഷ്ണൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: