കണ്ണൂര്‍ സ്വദേശി മസ്കത്തില്‍ കോവിഡ് ബാധിച്ച് മരിച്ചു

മത്ര: കോവിഡ് ചികിത്സയിലിരിക്കെ കണ്ണൂര്‍ മൗവ്വഞ്ചേരി കീരിയോട് സ്വദേശി സമീറ മൻസില്‍ കെ.ടി സമീര്‍(42) മസ്​കത്തില്‍ നിര്യാതനായി. 22വര്‍ഷമായി റൂവിയിലുള്ള ഇദ്ദേഹം ഷറോട്ടന്‍ ഹോട്ടലിന് സമീപം ഷെല്‍ പെട്രോൾ പമ്പില്‍ പ്രവര്‍ത്തിക്കുന്ന കഫ്​തീരിയയിൽ ജീവനക്കാരനായിരുന്നു. പുതുതായി നിര്‍മിച്ച വീട്ടിലേക്ക്​ താമസം മാറാനായി നാട്ടില്‍ പോകുവാനുള്ള ഒരുക്കത്തിനിടെയാണ് രോഗബാധിതനായത്​.

പരേതനായ എറമുള്ളാന്‍ കുട്ടിയുടെയും ആയിഷയുടെയും മകനാണ്​. ഭാര്യ: മുബീന. മക്കൾ: നദ ഷെറിൻ, ഫാത്തിമ സിയ, മുഹമ്മദ്​. സഹോദരങ്ങൾ: നസീർ, ലത്തീഫ്​, നസീമ, റസീന, ഹസീന, സമീറ. മയ്യിത്ത്​ മുബേലയില്‍ ഖബറടക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: