ശ്രീകണ്ഠാപുരത്ത് മിന്നലേറ്റ് യുവതി മരണപെട്ടു

ശ്രീകണ്ഠപുരം ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു. ചുഴലി മാവിലംപാറ മണിയങ്ങാട്ടുള്ള മലപ്പാട്ട് കമലാക്ഷി (53) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 5 മണിയോടെ പറമ്പിൽ പശുവിനെ അഴിക്കാൻ പോകവെയാണ് മിന്നലേറ്റത്. ഭർത്താവ്: സജീവൻ. മക്കൾ: സജിന, സജില. മരുമക്കൾ: പ്രിൻസ് (പടപ്പേങ്ങാട്) ലിജേഷ് (നരിക്കോട്). സഹോദരങ്ങൾ: ബാലകൃഷണൻ, ദേവി, ലക്ഷ്മി, പ്രകാശൻ, സതി, സ്മിത. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30 ന് മാവിലംപാറ പൊതുശ്മശാനത്തിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: