കണ്ണൂർ വാരത്ത് ഏഴ് വയസുകാരൻ ഷാളിൽ കുരുങ്ങി മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ വാരത്ത് ഏഴു വയസ്സുകാരന്‍ കഴുത്തില്‍ സാരി കുരുങ്ങി മരിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി.

റിജ്വല്‍ എന്ന എഴുവയസ്സുകാരനാണ് ബന്ധുവീട്ടില്‍ വച്ച്‌ മരിച്ചത്. ഇവിടെ താമസിക്കാനെത്തിയതായിരുന്നു റിജ്വലിന്റെ കുടുംബം.

ഈ വീട്ടിലെ കുട്ടികളുമായി റിജ്വല്‍ വഴക്കുകൂടിയിരുന്നു. ഇതിന് റിജ്വലിനെ അമ്മ ശരണ്യ വഴക്കു പറയുകയും തല്ലുകയും ചെയ്തിരുന്നു. സാരി കൊണ്ടു കെട്ടിയ തൊട്ടിലില്‍ കഴുത്ത് കുരുങ്ങിയ നിലയിലാണ് പിന്നീട് റിജ്വലിനെ കണ്ടത്തിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: