അജ്ഞാതനെന്ന് കരുതിയ ആളെ നാട്ടുകാർ പോലീസിലേൽപ്പിച്ചു

എടക്കാട്: റെയിൽവെ ട്രാക്കിലൂടെ നടന്നുപോയ അജ്ഞാതനെന്ന് കരുതിയ ആളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ചൊവ്വാഴ്ച രാത്രി മുഴപ്പിലങ്ങാട് ഉമ്മർഗേറ്റിനടുത്തുവെച്ചാണ് ഇയാളെ പിടികൂടിയത്.

സംശയം തോന്നിയ ചിലരുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ലഭിക്കാതായതോടെ കൂടുതൽപേർ രംഗത്തെത്തി. ബ്ലാക്ക്‌മാൻ എന്നുപറഞ്ഞാണ് നാട്ടുകാർ ഇയാളെ പിടികൂടി ഏൽപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

ഊർപ്പള്ളി സ്വദേശിയായ ഷംസീറാണെന്നും ചൊവ്വാഴ്ച ഉച്ചയോടെ ജോലിതേടി വീട്ടിൽനിന്ന് ഇറങ്ങിയതാണെന്നും മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതായും എടക്കാട് പോലീസ് പറഞ്ഞു.

രാത്രിയോടെ ബന്ധുക്കൾക്ക് വിട്ടുനൽകി. അതിനിടെ ധർമടം, മുഴപ്പിലങ്ങാട് ഭാഗങ്ങളിൽ ഭീതിസൃഷ്ടിച്ച ബ്ലാക്ക് മാൻ പിടിയിലായെന്ന് സാമൂഹികമാധ്യമങ്ങളിൽ ചിത്രസഹിതം വൻ പ്രചാരണവും നടന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: