ലോറി മോഷണ കേസിലെ പ്രതിയും പോക്സോ കേസിലെ പ്രതിയും ജയിൽ ചാടി ; ഒരാൾ പിടിയിൽ

കണ്ണൂർ വളപട്ടണത്ത്ത് നിന്നും ലോറി മോഷണ കേസിൽ റിമാന്റിലായ പ്രതി ജയിൽ ചാടി . കൂടെ ചാടി പോയപോക്സോ കേസിലെ പ്രതി പിടിയിലായി . വളപട്ടണത്ത് നിന്നും മിനിലോറി മോഷണം നടത്തിയ കേസിൽറിമാന്റിലായ കാസർകോഡ് മേൽപറമ്പാങ്ങാട് സ്വദേശി എം .റംസാൻ ( 22 ) ആണ് തോട്ടടയിലെ റിമാന്റ്പ്രതികളെ പാർപ്പിക്കുന്ന ക്വാറന്റയിൻ കെയർ കേന്ദ്രത്തിൽ നിന്നും ഇന്നലെ രാത്രി എട്ട് മണിയോടെ ചാടി പോയത്. ജയിൽ അധികൃതരുടെ നിർദേശപ്രകാരം സിറ്റി പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ ഒപ്പംജയിൽ ചാടിയ പോക്സോ കേസിലെ പ്രതി ആറളം ഒമ്പതാം ബ്ലോക്കിലെ മണിക്കുട്ട ( 20 ) നെ എടക്കാട് വെച്ച്പോലീസ് പിടികൂടി .

പാപ്പിനിശേരി ബോട്ട് ജെട്ടിക്ക് സമീപം നിർത്തിയിട്ട പാപ്പിനിശേരിയിലെ കെ.ദിനേശന്റെ കെ.എൽ.14 ബി .6856 നമ്പർ മിനിലോറി മോഷണ കേസിലെ പ്രതിയാണ് കാസർകോഡ് സ്വദേശിയായ റംസാൻ .ജയിൽ ചാടി പോയപ്രതിക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: