ഗതാഗത കുരുക്കിൽ ഇരിട്ടി നേരം പോക്ക് റോഡ്

അഗ്നിശമന സേന വാഹനമായാലും ആംബുലൻസ് ആയാലും ഇരിട്ടി നേരം പോക്ക് കടന്ന് പോകണമെങ്കിൽ മറ്റ് വാഹനങ്ങൾക്കൊപ്പം ഊഴം കാത്ത് നിൽക്കുകയല്ലാതെ വേറെ വഴിയില്ല. ഫയർ ഫോഴ്സ് പ്രവർത്തിക്കുന്നത് ഇരിട്ടി നേരം പോക്ക് റോഡിന്‍റെ അവസാന ഭാഗത്തെ പഴയ ആശുപത്രി കെട്ടിടത്തിലാണ്. നിരന്തരം ആംബുലൻസുകൾ കടന്നു പോകേണ്ടിവരുന്ന താലൂക്ക് ആശുപത്രി പ്രവർത്തിക്കുന്നത് ഇടുങ്ങിയ നേരം പോക്ക് റോഡിന്‍റെ മറ്റൊരു ഭാഗമായ ഹൈസ്കൂൾ കുന്നിലും.രണ്ടായാലും നേരം പോക്കിന്‍റെ ഇടുങ്ങിയ റോഡിൽ ഏറെ നേരം കാത്ത് നിൽക്കാതെ കടന്നു പോകാൻ പറ്റാത്ത സ്ഥിതിയാണ്.. ഒരു വാഹനത്തിന് കഷ്ടിച്ച് കടന്നു പോകാൻ പറ്റുന്ന നേരം പോക്ക് റോഡിൽ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളുമുണ്ട്. താലൂക്ക് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും ട്രഷറിയിലേക്കും യാത്രക്കാരുയി പോകുന്ന ഓട്ടോറിക്ഷകളുടെയും കാൽനട യാത്രക്കാരുടെയും തിരക്കാണ്. രാവിലെയും വൈക‌ിട്ടും ഹയർ സെക്കൻഡറി സ്കൂൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വിദ്യാർഥികളുടെ തിരക്ക് കൂടി ആവുമ്പോൾ ഗതാഗതം പൂർണമായും സ്തംഭിക്കും. ഇതിനിടയിൽ ചരക്ക് ലോറികളും സ്കൂൾ, സ്വകാര്യ ബസുകളുകടന്ന് പോകണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: