സി ഒ ടി നസീർ വധശ്രമം ; സി സി ടി വി ദൃശ്യങ്ങൾ പുറത്ത്

ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ പി.ജയരാജനെതിരെ സ്വതന്ത്രനായി മൽസരിച്ച സിപിഎം മുൻ നേതാവ് സി.ഒ.ടി. നസീറിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന്‍റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത്.സമീപത്തെ കടയിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നസീറിനെ പിന്തുടർന്നു വെട്ടുന്നതും രണ്ടുപേർ അടിക്കുകകയും വെട്ടുകയും ചെയ്യുമ്പോൾ ഒരാൾ ദേഹത്ത് ബൈക്ക് ഓടിച്ചുകയറ്റുന്നതും കാണാം.തലശ്ശേരി കായ്യത്ത് റോഡിൽ കഴിഞ്ഞ മാസം 18ന് രാത്രിയായിരുന്നു ആക്രമണം. നസീറിനെ ആശുപത്രിയിൽ സന്ദർശിച്ച പി. ജയരാജൻ, ആക്രമണത്തിനു പിന്നിൽ സിപിഎമ്മിനു പങ്കില്ലെന്ന് നസീർ പറഞ്ഞതായി അവകാശപ്പെട്ടിരുന്നു.എന്നാൽ, ആശുപത്രിവിട്ട നസീർ, തന്നെ ആക്രമിക്കാൻ സിപിഎം എംഎൽഎ എ.എൻ.ഷംസീർ ഉൾപ്പെടെയുള്ളവർ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചിരുന്നു. കേസിൽ 5 സിപിഎം പ്രവർത്തകർ റിമാൻഡിലാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: