ആർഎസ്എസ് നേതാവിനെ ആക്രമിച്ചസംഭവം: രണ്ടു സിപിഎം പ്രവർ‌ത്തകർ റിമാൻഡിൽ

പാനൂർ: ആർഎസ്എസ് കൈവേലിക്കൽ ശാഖാ മുഖ്യശിക്ഷക് അർജുനെ ആക്രമിച്ച സംഭവത്തിൽ രണ്ടു

സിപിഎം പ്രവർത്തകർ റിമാൻഡിൽ. മീത്തലെ കൈവേലിക്കൽ പുതുക്കുടി നിശാന്ത് (24),പുല്ലാപ്പളളി അക്ഷയ്(21)എന്നിവരെയാണ് പാനൂർ സിഐ വി.വി.ബെന്നി അറസ്റ്റുചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അർജുനെ മീത്തലെ കൈവേലിക്കൽ ഫ്രൻസ് വായനശാലക്കു സമീപത്ത് വച്ച് സിപിഎം പ്രവർത്തകർ അക്രമിക്കുകയായിരുന്നു.തലശേരി എസിജെഎം കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.

error: Content is protected !!
%d bloggers like this: