വെങ്ങര ഗവ. ഐ.ടി.ഐ ഹോസ്റ്റല്‍ കെട്ടിടം മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍: പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ മാടായി വെങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് ഐ.ടി.ഐ യുടെ

പുതിയ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം പട്ടികജാതി പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലന്‍ നിര്‍വഹിച്ചു. ടി.വി രാജേഷ് എംഎല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി പ്രീത, മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ആബിദ, പി. പ്രഭാകരന്‍, ബാബു രാജന്‍, കെ.പത്മനാഭന്‍, ബാബു രാജേന്ദ്രന്‍, എസ്.യു റഫീഖ്, കെ.സജീവ്, ടി.വി ഉത്തമന്‍, കെ.കെ.ഷാജു എന്നിവര്‍ സംസാരിച്ചു. പട്ടികജാതി വികസന വകുപ്പിന്റെ കിഴിലുള്ള കണ്ണൂര്‍ ജില്ലയിലെ ഏക ഗവ.ഐ ടി ഐയില്‍ ദൂരസ്ഥലങ്ങളില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന താമസ സൗകര്യങ്ങളുടെ പോരായ്മയ്ക്ക് ഇതോടെ പരിഹാരമാവും. സര്‍ക്കാര്‍ അനുവദിച്ച 4 കോടി രൂപ ഉപയോഗിച്ചാണ് ആധുനിക സൗകര്യത്തോട് കൂടിയ പുതിയ കെട്ടിടം 21 സെന്റ് സ്ഥലത്ത് നിര്‍മ്മിച്ചത്. താഴത്തെ നിലയില്‍ ഓഫീസ്, വാര്‍ഡന്‍ റൂം, വാച്ച്മാന്‍ റൂം, റീഡിംഗ് റൂം, വിസിറ്റേഴ്സ് റൂം, കിച്ചണ്‍-ഡൈനിംഗ് റൂം, ഒന്നാം നിലയില്‍ 22 റൂമുകളുമാണ് ഉള്ളത്

%d bloggers like this: