വ്യാജ സര്ട്ടിഫിക്കറ്റ്: മെഡിസിറ്റി സ്ഥാപന സി.ഇ.ഒ: റിമാന്ഡില്

കണ്ണൂര്: കേരള നഴ്സസ് ആന്ഡ് മിഡ്വൈവ്സ് കൗണ്സിലിന്റെ ഗുഡ് സ്റ്റാന്റിങ് സര്ട്ടിഫിക്കറ്റ് വ്യാജമായി തയാറാക്കിയെന്ന കേസില് കണ്ണൂര് ചെട്ടിപ്പീടികയിലെ മെഡ്സിറ്റി ഇന്റര്നാഷണല് അക്കാദമി സി.ഇ.ഒ രാഹുല് ചക്രപാണിയെ കോടതി റിമാന്ഡ് ചെയ്തു. നടുവിലിലെ പി.പി ബിനീഷ്, കോഴിക്കോട് അഴിഞ്ഞിലത്തെ പൂജാ വിജയന് എന്നിവര് നല്കിയ പരാതിയില് ഇയാള്ക്കെതിരേ നേരത്തെ പൊലിസ് കേസെടുത്തിരുന്നു. വ്യാഴാഴ്ച ടൗണ് പൊലിസ് അറസ്റ്റുചെയ്ത രാഹുലിനെ ജുഡീഷ്യല് ഒന്നാംക്ലാസ് കോടതി(ഒന്ന്)യാണ് റിമാന്ഡ് ചെയ്തത്. ഖത്തറില് ജോലിക്കു പോയ പരാതിക്കാര്ക്ക് കേരള നഴ്സസ് ആന്ഡ് മിഡ്വൈവ്സ് കൗണ്സിലിന്റെ പേരില് വ്യാജ സര്ട്ടിഫിക്കറ്റ് ഓണ്ലൈനില് മെഡ്സിറ്റി ഇന്റര്നാഷണലില് നിന്നു നല്കിയിരുന്നു. തുടര്ന്ന് ഇരുവരും ഒറിജിനല് സര്ട്ടിഫിക്കറ്റിനായി നേരിട്ട് കൗണ്സിലിനെ സമീപിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. പരിശോധനയില് ഇതു വ്യാജമാണെന്നു കണ്ടെത്തിയതോടെ കൗണ്സിലിന്റെ പരാതിയില് ടൗണ് പൊലിസ് സ്ഥാപനത്തില് റെയ്ഡ് നടത്തിയിരുന്നു. ഒരു വര്ഷത്തെ പ്രവൃത്തിപരിചയ സര്ട്ടിഫിക്കറ്റിന് 50,000 രൂപ മുതല് 75,000 വരെ വാങ്ങുന്നുണ്ടെന്ന് വിവരം ലഭിച്ചതായി പൊലിസ് പറഞ്ഞു. ഇതിനു ചില ആശുപത്രികളുടെ പേരാണ് ഉപയോഗിക്കുന്നത്.

error: Content is protected !!
%d bloggers like this: