മാതമംഗലം രാഗലയം കലാക്ഷേത്രം സംഘടിപ്പിച്ച സൗജന്യ ലളിതസംഗീത പഠന പരമ്പരയുടെ സമാപന സംഗമം

മാതമംഗലം: രാഗലയം കലാക്ഷേത്രം സംഘടിപ്പിച്ച സൗജന്യ ലളിതസംഗീത പഠന പരമ്പരയുടെ സമാപന സംഗമം എരമം കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ സത്യഭാമ ഉൽഘാടനം ചെയ്തു.പി.മുരളീധരൻ അദ്ധ്യക്ഷനായി. ഗാനരചയിതാവ് രാമകൃഷ്ണൻ കണ്ണോം മുഖ്യാതിഥിയായിരുന്നു. രാഗലയം ഡയരക്ടർ രമേശൻ പെരിന്തട്ട, കാരയിൽ കമലാക്ഷൻ, വി എം എൻ നമ്പീശൻ, ശ്രീധരൻ പാണപ്പുഴ ,എം.രമേശൻ, പ്രവിത പ്രമോദ്, സി പി സരള, ബാലൻ പെരിന്തട്ട എന്നിവർ സംസാരിച്ചു. രമേശൻ പെരിന്തട്ടയുടെ സംഗീത സംവിധാനത്തിൽ നൂറോളം വിദ്യാർത്ഥികൾ പഠിച്ച ഗാനങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ടവ വിദ്യാർത്ഥികൾ ആലപിച്ചു. മികച്ച വിജയികളെ ചടങ്ങിൽ അനുമോദിച്ചു.

error: Content is protected !!
%d bloggers like this: