സിനിമാ മേഖലയില്‍ നിയമ നിര്‍മ്മാണം ആലോചനയില്‍: മന്ത്രി എ.കെ. ബാലന്‍

പയ്യന്നൂര്‍: സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി സമഗ്ര നിയമനിര്‍മ്മാണം സര്‍ക്കാര്‍ ആലോചിക്കുകയാണെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. കേരള ചലച്ചിത്ര അക്കാദമിയുടെ പത്താമത് ദേശീയ ചലച്ചിത്രോത്സവം പയ്യന്നൂര്‍ രാജധാനി തിയേറ്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.      സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. ഗ്രാമങ്ങളില്‍ 100 പുതിയ തിയേറ്ററുകള്‍ നിര്‍മ്മിക്കുകയാണ് സര്‍ക്കാര്‍. ഇതില്‍ 17 തിയറ്ററുകള്‍ നിര്‍മ്മാണം തുടങ്ങിക്കഴിഞ്ഞു. തിരുവനന്തപുരം ചിത്രാഞ്ജലിയില്‍ 150 കോടി രൂപയുടെ ഫിലിം സിറ്റി യാഥാര്‍ഥ്യമാവുകയാണ്. ഐ എഫ് എഫ് കെക്ക് സ്ഥിരം വേദി നിര്‍മിക്കാന്‍ നടപടി തുടങ്ങിയതായും മന്ത്രി പറഞ്ഞു.     മേളയുടെ ഭാഗമായുള്ള ഫോട്ടോ പ്രദര്‍ശനം തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സി.കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പ്രശസ്ത കന്നഡ സംവിധായകന്‍ ഗിരീഷ് കാസറവള്ളി മുഖ്യാതിഥിയായി. ടി.വി. രാജേഷ് എം.എല്‍.എ, പയ്യന്നൂര്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, ക്ഷേത്ര കലാ അക്കാദമി ചെയര്‍മാന്‍ ഡോ. കെ.എച്ച് സുബ്രഹ്മണ്യന്‍, മുന്‍ എം.എല്‍.എ കെ.പി. കുഞ്ഞിക്കണ്ണന്‍, സ്വാഗത സംഘം രക്ഷാധികാരി ടി. ഐ മധുസൂദനന്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ കെ.പി. മധു, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, മധു ജനാര്‍ദനന്‍ എന്നിവര്‍ സംസാരിച്ചു. 2016, 2017 വര്‍ഷങ്ങളിലെ ദേശീയ സിനിമ അവാര്‍ഡ് ജേതാക്കളെ ചടങ്ങില്‍ ആദരിച്ചു. മലയാളസിനിമ നവതി ആഘോഷിക്കുമ്പോഴാണ് ഒരു ദശകം പൂര്‍ത്തിയാക്കുന്ന ദേശീയ ചലച്ചിത്രമേള പയ്യന്നൂരിലെത്തിയത്. വടക്കന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ഇന്ത്യന്‍ പ്രാദേശിക ഭാഷകളിലെ സിനിമകള്‍ കാണാനുള്ള അവസരമൊരുക്കുകയാണ് ചലച്ചിത്ര അക്കാദമി. മേളയുടെ ഭാഗമായി ജൂണ്‍ 13 വരെ പയ്യന്നൂര്‍ രാജധാനി തീയറ്ററില്‍ ശ്രദ്ധേയമായ 28 ഇന്ത്യന്‍ സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്….

error: Content is protected !!
%d bloggers like this: