തലശ്ശേരി സി എച് സെന്ററിന് ദുബായ് ചാപ്റ്ററിന്റെ ആംബുലൻസ്

തലശ്ശേരി ഗവ ആശുപത്രി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തലശ്ശേരി സി എച് സെന്ററിന് ആധുനിക സൗകര്യങ്ങളോടു കൂടിയുള്ള ആംബുലൻസ് ജൂലൈ അവസാന വാരത്തിൽ കൈമാറാൻ പ്രസിഡന്റ് സി കെ മജീദ് സാഹിബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

കഴിഞ്ഞ റമളാനിൽ ആരംഭിച്ച തലശ്ശേരി സി എച് സെന്റർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിൽ എത്തുന്ന രോഗികൾക്കു ആവിശ്യമായ സേവന പ്രവർത്തനങ്ങൾ ചെയ്യുന്നതോടൊപ്പം രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള നോമ്പുതുറ അത്താഴ വിതരണങ്ങളും നൽകി വരുന്നുുണ്ട്. സെന്റെറിന്റെ നേതൃത്വത്തിൽ ആരാലും പരിചരിക്കാനാളില്ലാതെ പ്രയാസപ്പെടുന്ന രോഗികൾക്കും അഗതികൾക്കും താമസത്തിനും ചികിൽസക്കുമായി ഇരുപതോളം ആളുകൾക്കുള്ള സൗകര്യവുമായി സ്വാന്തന കേന്ദ്രവും പ്രവർത്തിച്ചു വരുന്നു.

ദുബായ് ചാപ്റ്റർ കമ്മിറ്റി പ്രവർത്തനം സജീവമാകുന്നതിന്റെ ഭാഗമായി മെമ്പർഷിപ് പ്രവർത്തനത്തിനു തുടക്കം കുറിക്കുവാനും സ്വാന്തനകേന്ദ്രത്തിന്റെ നടത്തിപ്പിനാവശ്യമായ പരമാവധി സാമ്പത്തിക സഹായം തലശ്ശേരി സി എച് സെന്ററിന് എത്തിച്ചു കൊടുക്കാനും കമ്മിറ്റി തീരുമാനമെടുത്തു. യോഗം പി കെ അൻവർ നഹ ഉൽഘടനം ചെയ്തു. ദുബായ് ചാപ്റ്റർ ട്രെഷറർ ഡോക്ടർ മഹ്‌റൂഫ്, അബ്ദുൾ ലത്തീഫ് കെ എസ്‌ എ, റഹദാദ് മൂഴിക്കര, അസീസ് നാലുപുരക്കൽ, റിയാസ്, റഫീഖ് കോറോത്, ഷംസുദീൻ കെ കെ, മെഹ്ബൂബ് തലശ്ശേരി പ്രസംഗിച്ചു. ദുബായ് ചാപ്റ്റർ ജനറൽ സെക്രട്ടറി പി വി റയീസ് സ്വാഗതവും ഇബ്രാഹിം ഇരിട്ടി നന്ദിയും പറഞ്ഞു.

error: Content is protected !!
%d bloggers like this: