ചക്കരക്കല്ലിൽ മകളെ കാണാൻ പോകവേ പിതാവ് മതിലിടിഞ്ഞ് വീണ് മരിച്ചു
കണ്ണൂർ: ചക്കരക്കല്ലിൽ മകളെ കാണാൻ പോകവേ പിതാവ് മതിലിടിഞ്ഞ് വീണ് മരിച്ചു. ചക്കരക്കൽ തലവിൽ സ്വദേശി പടിഞ്ഞാറയിൽ ഗംഗാധരൻ (65) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി ഏഴിനായിരുന്നു സംഭവം. ബസിറങ്ങി മാച്ചേരിയിലെ മകളുടെ വീട്ടിലേക്ക് നടന്ന് പോകവേ കനത്ത മഴയിൽ മതിലിടിഞ്ഞാണ് അപകടം. ഉടനെ നാട്ടുകാർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.