പെരുന്നാള്‍ ആഘോഷം വീടുകളില്‍ മാത്രം,ഹോം ഡെലിവറിക്ക് വിപുലമായ ക്രമീകരണം

 

കണ്ണൂർ :കൊവിഡ് തീവ്ര വ്യാപന സാഹചര്യത്തില്‍ പെരുന്നാള്‍ ആഘോഷം സന്തോഷകരവും സുരക്ഷിതമാക്കാന്‍ ഹോം ഡെലിവറി സംവിധാനം വിപുലമാക്കും. പെരുന്നാള്‍ വിഭവങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ പരമാവധി വീടുകളില്‍ എത്തിക്കാന്‍ കഴിയും വിധം ഹോം ഡെലിവറി ഒരുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍ദേശം നല്‍കി. തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സന്നദ്ധ പ്രവര്‍ത്തകര്‍, സഹകരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, മറ്റ് സന്നദ്ധ സംഘടനകള്‍ എന്നിവരെയും ഹോം ഡെലിവറിയില്‍ സഹകരിപ്പിക്കാനാണ് നിര്‍ദേശം. വിവിധ സഹകരണ സ്ഥാപനങ്ങള്‍ ഇതിനകം സന്നദ്ധത അറിയിച്ചു മുന്നോട്ട് വന്നിട്ടുണ്ട്.
കൊവിഡ് വ്യാപനം രൂക്ഷമായതിനാല്‍ പെരുന്നാള്‍ ആഘോഷം പരമാവധി വീടുകളില്‍ തന്നെ പരിമിതപ്പെടുത്തണമെന്ന് കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. പെരുന്നാള്‍ ഒരുക്കങ്ങളുടെ പേരില്‍ വലിയ തോതില്‍ ആളുകള്‍ പുറത്തിറങ്ങുന്നത് രോഗ വ്യാപന ഭീഷണി ഉയര്‍ത്തുന്നതാണ്. അതിനാല്‍ ഹോം ഡെലിവറി സംവിധാനം പരമാവധി വിപുലപ്പെടുത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ നടപടി എടുക്കണം. ഇതുമായി സഹകരിക്കാന്‍ മുഴുവനാളുകളും സന്നദ്ധമാകണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: