കണ്ണൂർ ആകാശവാണി നിലയം സംരക്ഷിക്കുക: ഡോ. വി. ശിവദാസൻ എംപി

 

കോവിഡിന്റെ മറവിൽ കണ്ണൂർ ആകാശവാണി നിലയത്തിലെ പ്രോഗ്രാമുകൾ വെട്ടിചുരുക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ഡോ.വി ശിവദാസൻ എംപി ആവശ്യപ്പെട്ടു. ആകാശവാണി നിലയങ്ങളിൽ പുതിയതായി ജീവനക്കാരെ നിയമിക്കാതെയും നിലവിലുള്ള ജീവനക്കാർക്ക് പ്രമോഷൻ കൊടുക്കാതെയും സ്റ്റേഷനുകളെ പ്രതിസന്ധിയിലാക്കി അടച്ചുപൂട്ടാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. അത്തരം ശ്രമങ്ങളെ കക്ഷി രാഷ്ട്രീയ താൽപര്യങ്ങൾ മാറ്റിവച്ച് ഒറ്റകെട്ടായി ചെറുത്തു തോൽപ്പിക്കുകയാണ് നാടിനെ സ്‌നേഹിക്കുന്നവർ ചെയ്യേണ്ടത്. എന്നാൽ ആകാശവാണി നിലയത്തെ തകർക്കാനുള്ള സർക്കാർ തീരുമാനത്തിന്റ അചാരംവാങ്ങി നടക്കുന്നവരായി കണ്ണൂരിലെതന്നെ ചില ഉദ്യേഗസ്ഥൻമാർ പ്രവർത്തിക്കുന്നത് നാടിന് അപമാനകരമാണ്.

ആകാശവാണിയെന്നത് പൊതുജനതാൽപര്യർത്ഥം പ്രവർത്തിക്കേണ്ടുന്ന വാർത്താ പ്രക്ഷേപണ സംവിധാനമാണ്. അതിന്റെ പ്രാദേശിക നിലയങ്ങൾക്ക് ഇന്നത്തെ സാമൂഹ്യാന്തരീക്ഷത്തിൽ വളരെവലിയ പ്രാധാന്യമാണുള്ളത്. അത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനം പ്രതിസന്ധികാലത്ത് അവസാനിപ്പിക്കേണ്ടതല്ല. പ്രാദേശിക നിലയങ്ങൾ അടച്ചുപൂട്ടി തദ്ദേശീയ വാർത്തകളും സംഭവവികാസങ്ങളും ജനങ്ങളെ അറിയിക്കുന്നതിൽ നിന്നും ഒളിച്ചോടാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം. പ്രധാനമന്ത്രിയുടെ മാൻകി ബാത്ത് ജനങ്ങളെ കേൾപ്പിക്കാനുള്ള പ്രസരണ കേന്ദ്രം മാത്രമായി കണ്ണൂർ റേഡിയോ നിലയത്തെ മാറ്റരുത്.

കോവിഡ്കാലത്ത് താൽകാലിക ജീവനക്കാർക്ക് ജോലിക്കെത്താനാകില്ലെന്ന കാരണം പറഞ്ഞ് അവിടെ പ്രവർത്തിക്കുന്ന നാമമാത്ര വേതനക്കാരായ താൽക്കാലിക ജീവനക്കാർക്ക് തൊഴിൽ നിഷേധിക്കുകയാണ് ചെയ്തിരിക്കുന്നത്. കോവിഡ് കാലത്ത് റേഡിയോ നിലയത്തിലെ താൽകാലിക ജീവനക്കാരുടെ തുച്ചമായ വരുമാനത്തെയും ഇല്ലാതാക്കിയിരിക്കുന്നതാണ് ഈതീരുമാനം. കോവിഡ് കാലത്ത് ജനങ്ങളുടെ വരുമാനവും തൊഴിലും നിഷേധിക്കുന്ന കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധതയുടെ മറ്റൊരു മുഖമാണ് ഉത്തരവിലൂടെ കാണാനാകുന്നത്. റേഡിയോ നിലയത്തെ തകർക്കാനുള്ള നീക്കത്തിൽ നിന്നും അധികാരികൾ പിൻമാറണമെന്ന് ഡോ: വി.ശിവദാസൻ എംപി ആവശ്യപ്പെട്ടു.

 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: