മധ്യവയസ്ക കിണറ്റിൽ വീണ് മരിച്ചു

 

കണ്ണപുരം : മധ്യവയസ്കയുടെ മൃതദേഹം വീടിന് സമീപത്ത സഹകരണ സ്ഥാപനത്തിന്റെ കിണറ്റിൽ കണ്ടെത്തി . ഇരിണാവ് കോസ്റ്റ് ഗാർഡ് അക്കാദമിക്ക് സമീപം താമസിക്കുന്ന ഗോപാലന്റെ മകൾ കെ.രമണി ( 59 ) യുടെ മൃതദേഹമാണ് കണ്ടെത്തിയത് . രാവിലെ മുതൽ കാണാതായ രമണിയെ കണ്ടെത്താൻ ബന്ധു ക്കൾ നടത്തിയ തെരച്ചിലിലാണ് മൃതദേഹം സമീപത്തെ സൊസൈറ്റിയുടെ കിണറ്റിൽ കണ്ടത്തിയത് . അവിവാഹിതയാണ് ഏറെനാളായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു ഇതു മൂലമുണ്ടായ മനോ വിഷമമാണ് മരണത്തിന് കാരണമെന്നാണ് സൂചന . വിവരമറിഞ്ഞ് കണ്ണപുരം പോലീസ് സ്ഥലത്തെത്തി മൃത ദേഹം പരിയാരത്തെ കണ്ണൂർ ഗവ . മെഡിക്കൽ കോളേജിലേക്ക് മാറ്റി . കൊവിഡ് പരിശോധനക്ക് വിധേയമാക്കി ഇൻക്വസ്റ്റ് നടപ ടിക്ക് ശേഷം പോസ്റ്റ് മോർട്ടം നടത്തും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: