യൂത്ത് കെയർ പ്രവർത്തകർ അണുനശീകരണം തുടങ്ങി

ഉളിക്കൽ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യൂത്ത് കോൺഗ്രസ്‌ ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ യൂത്ത് കെയർ വൊളന്റിയേഴ്‌സ് നടത്തുന്ന അണുനശീകരണ പ്രവർത്തനങ്ങൾ തുടങ്ങി. ഉളിക്കൽ പഞ്ചായത്തിലെ എല്ലാ ടൗണുകളും സർക്കാർ സ്ഥാപനങ്ങളും ആളുകൾ കൂടുന്ന പൊതുസ്ഥലങ്ങളും അണുവിമുക്തമാക്കും. കോവിഡ് പോസിറ്റീവായി ക്വാറന്റീനിൽ കഴിഞ്ഞിരുന്ന വീടുകളും സൗജന്യമായി അണുവിമുക്തമാക്കും. ഉദ്ഘാടനം നിയുക്ത എം.എൽ.എ. സജീവ് ജോസഫ് നിർവഹിച്ചു. ഉളിക്കൽ മണ്ഡലം പ്രസിഡന്റ്‌ പ്രിൻസ് പുഷ്പകുന്നേൽ അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി ദിലീപ് മാത്യു, ഉളിക്കൽ മണ്ഡലം വൈസ് പ്രസിഡന്റുമാരായ ജാക്സൺ ജോർജ്, സുജിത് പ്രഭാകരൻ, ജോയൽ ജോസഫ്, ജനറൽ സെക്രട്ടറി അമൽ ഇളംപള്ളൂർ, കെ.എസ്.യു. മണ്ഡലം പ്രസിഡന്റ് അബിൻ വടക്കേക്കര, രഞ്ജി അറബി എന്നിവർ നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: