തെരുവിൽ കഴിയുന്നവർക്ക് കൈത്താങ്ങായി ഡി.വൈ.എഫ്.ഐ.

തലശ്ശേരി: ലോക്ഡൗൺ കാലത്ത് ഭക്ഷണംകിട്ടാതെ തലശ്ശേരി നഗരത്തിൽ കഴിയുന്നവർക്ക് ഡി.വൈ.എഫ്.ഐ. തലശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ മേഖലാകമ്മിറ്റികൾ പൊതിച്ചോർ നൽകിത്തുടങ്ങി. സംസ്ഥാനകമ്മിറ്റിയംഗം മുഹമ്മദ് അഫ്സൽ പൊതിച്ചോർ വിതരണം ഉദ്ഘാടനം ചെയ്തു. തിരുവങ്ങാട് ഈസ്റ്റ് മേഖലാ സെക്രട്ടറി ലിജിൽ നള്ളങ്കണ്ടി, വിപിൻ രാജ്, കെ.പി.പ്രനീഷ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: