ബൈക്കിൽ ചുറ്റിക്കറങ്ങി 14-കാരൻ; മാതാവിന്റെ പേരിൽ കേസ്

തലശ്ശേരി: ലോക് ഡൗൺ ലംഘിച്ച് ബൈക്കുമായി ചുറ്റിക്കറങ്ങിയ 14 -കാരനായ വിദ്യാർഥിയെ പോലീസ് പിടികൂടി. ബൈക്കിന്റെ ഉടമയായ മാതാവിന്റെ പേരിൽ പോലീസ് കേസെടുത്തു. 30,000 രൂപയും തടവും ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. ഞായറാഴ്ച രാവിലെ തലശ്ശേരി നഗരത്തിലാണ് സംഭവം. നിരവധിതവണ നഗരത്തിൽ ചുറ്റിക്കറങ്ങുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എസ്.ഐ. എ.അഷ്റഫിന്റെ നേതൃത്വത്തിൽ തടഞ്ഞുനിർത്തി വിവരം തേടിയപ്പോഴാണ് 14-കാരനാണെന്ന് മനസ്സിലായത്. ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. ചിറക്കരയിലാണ് വിദ്യാർഥിയുടെ വീട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: