കോർപ്പറേഷൻ പരിധിയിലെ കച്ചവട സ്ഥാപനങ്ങൾ ശുചീകരണത്തിന് സമയക്രമം നിശ്ചയിച്ചു.

✍🏻 അബൂബക്കർ പുറത്തീൽ

കണ്ണൂർ: ലോക്ക്ഡൗണിന് ശേഷം വീണ്ടും തുറന്ന് പ്രവർത്തിക്കുന്നതിന് മുന്നോടിയായി കോർപ്പറേഷൻ പരിധിയിലെ കച്ചവട സ്ഥാപനങ്ങൾ ശുചീകരണത്തിന് സമയക്രമം നിശ്ചയിച്ചു. ലോക്ക് ഡൗണിനെ തുടർന്ന് അടഞ്ഞു കിടക്കുന്ന കച്ചവട സ്ഥാപനങ്ങൾ ശുചീകരിക്കുന്നതിന് ചൊവ്വാഴ്ച മുതൽ ഓരോ വിഭാഗത്തിൽ പെട്ട സ്ഥാപനങ്ങൾക്ക് സമയം അനുവദിച്ചതായി കണ്ണൂർ കോർപ്പറേഷൻ മേയർ സുമാ ബാലകൃഷ്ണൻ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ പത്ത് മുതൽ മൂന്നു മണി വരെ ടെക്‌സ്റ്റൈൽ, റെഡിമെയ്ഡ് ഷോപ്പുകൾക്കും ബുധനാഴ്ച രാവിലെ പത്ത് മുതൽ മൂന്നു വരെ ഹാർഡ്‌വെയർ, പെയിന്റ്, ചെരിപ്പ്, ഫാൻസി ഷോപ്പുകൾക്കും വ്യാഴാഴ്ച രാവിലെ പത്ത് മുതൽ മൂന്നു വരെ കണ്ണട, വാച്ച്, സ്റ്റുഡിയോ എന്നീ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച ഹോട്ടൽ, ടീഷോപ്പ്, റെസ്റ്റോറന്റ് എന്നിവക്കും ശനിയാഴ്ച മറ്റുള്ള ഷോപ്പുകളും സ്ഥാപനങ്ങളും ശുചീകരണം നടത്താമെന്നും മേയർ അറിയിച്ചു. ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നവർ ഗ്ലൗസ്, മാസ്‌ക് മുതലായവയും സാമൂഹിക അകലം പാലിച്ചു ശ്രദ്ധാപൂർവ്വം ബ്രൈക്ക് ദി ചെയിൻ പ്രോട്ടോക്കോൾ പാലിച്ചു വേണം ശുചീകരണം നടത്തേണ്ടത്. ശുചീകരണ സമയത്ത് യാതൊരു കാരണവശാലും വ്യാപാരങ്ങൾ നടത്താൻ പാടില്ലെന്നും കോർപറേഷൻ മേയർ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: