മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം നൽകാത്തതിൽ പ്രതിഷേധിച്ച് നാളെ അഖിലേന്ത്യാ മൽസ്യ തൊഴിലാളി കോൺഗ്രസ്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം

കണ്ണൂർ: കൊറോണ ലോക് ഡൗണുമായി ബന്ധപ്പെട്ട് മൽസ്യത്തൊഴിലാളികൾക്ക് നൽകാം എന്ന് സർക്കാർ പ്രഖ്യാപിച്ച തുക നൽകാത്തതിൽ പ്രധിഷേധിച്ചും മൽസ്യ തൊഴിലാളികൾക്കു പ്രത്യേക പാക്കേജ് നടപ്പിലാക്കുക, കാട്ടാമ്പള്ളി കുറ്റിവല മൽസ്യ ബന്ധനം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് അഖിലേന്ത്യാ മൽസ്യ തൊഴിലാളി കോൺഗ്രസ്‌ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ (11 തിങ്കളാഴ്ച ) കളക്‌ട്രേറ്റിന് മുന്നിലും പ്രധാന കേന്ദ്രങ്ങളിലും ലോക്ഡൗൺ വ്യവസ്ഥകൾ പാലിച്ചു കൊണ്ട് സമരം നടക്കുന്നതാണെന്ന് ജില്ലാ പ്രസിഡണ്ട് എ.ടി നിഷാദ് അറിയിച്ചു കണ്ണൂരിൽ സി.സി.സി പ്രസിഡന്റ്‌ സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്യും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: