ലോക്ഡൗണ്‍: പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തും. ഉച്ചക്ക് ശേഷം മൂന്ന് മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്. ലോക്ക്ഡൗണില്‍ വകടുതല് ഇളവുകള്‍ വേണമെന്ന് വിവിധ സംസ്ഥാനങ്ങള്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. കാബിനറ്റ് സെക്രട്ടറിയുമായുള്ള യോഗത്തില്‍ ചീഫ് സെക്രട്ടറിമാരാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍ 17ന് അവസാനിക്കാനിരിക്കെയാണ് പ്രധാമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ചക്കൊരുങ്ങുന്നത്.
ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നത് സംബന്ധിച്ചും ലോക്ക്ഡൗണിന് ശേഷം സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചുമാകും ചര്‍ച്ചയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.