ഇന്ന് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍.. കണ്ണൂരില്‍ കര്‍ശന നിയന്ത്രണം. അനാവശ്യമായി പുറത്തിറങ്ങിയാല്‍ നടപടി.

ഞായറാഴ്ചകളിലെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നിയന്ത്രണം ഇന്നു മുതല്‍. അവശ്യസേവനങ്ങള്‍ക്കു മാത്രമാണ് ഇന്ന് പുറത്തിറങ്ങാന്‍ അനുവാദമുള്ളത്. വാഹനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ പൊലീസ് നടപടിയുണ്ടാകും.

അവശ്യ സാധനങ്ങള്‍, പാല്‍ വിതരണവും ശേഖരണവും, പത്രവിതരണം, ആശുപത്രികള്‍, ലാബുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, അനുബന്ധ സ്ഥാപനങ്ങള്‍, കോവിഡ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകള്‍, തുടങ്ങിയവയ്ക്ക് പ്രവര്‍ത്തനാനുമതിയുണ്ട് .

അതേസമയം അടിയന്തര സാഹചര്യം വന്നാല്‍ ജില്ലാ അധികാരികളുടെയോ പൊലീസിന്റെയോ പാസുമായി മാത്രം യാത്ര അനുവദിക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: