കൂത്തുപറമ്പിൽ കാറിലും പോലീസ് ജീപ്പിലും ഇടിച്ച് നിർത്താതെ പോയ ലോറി പിടികൂടി, മദ്യലഹരിയിലായിരുന്ന ലോറിഡ്രൈവർ അറസ്റ്റിൽ

{"subsource":"done_button","uid":"5C8230A5-B751-45CF-A4CE-29C633970989_1589068911950","source":"editor","origin":"gallery","source_sid":"5C8230A5-B751-45CF-A4CE-29C633970989_1589068911956"}

കൂത്തുപറമ്പ്: പോലീസ് വാഹനവും നിരവധി ബാരിക്കേഡുകളും തകർത്ത് നിർത്താതെ പോയ ലോറി 22 കിലോമിറ്ററോളം പിന്തുടർന്ന് പോലീസ് പിടികൂടി. മദ്യലഹരിയിലായിരുന്ന ലോറിഡ്രൈവർ കണ്ണവം സ്വദേശി ആനപ്പറമ്പിൽ കുന്നുമ്മൽ ഹൗസിൽ ദീപുമോൻ മുട്ടത്ത് (42) ആണ് അറസ്റ്റിലായത്.

ശനിയാഴ്ച ഉച്ചയ്ക്ക്‌ മൂന്നരയോടെയാണ് സംഭവങ്ങൾക്ക് തുടക്കം.

ഗുജറാത്തിൽനിന്നെത്തിയ ലോറി കാസർകോട്ട്‌ ചരക്ക് ഇറക്കിയശേഷം മൂര്യാട് ഭാഗത്ത് എത്തുകയായിരുന്നു. റെഡ്‌സോണായ മൂര്യാട് അപ്രതീക്ഷിതമായി ലോറി കണ്ട നാട്ടുകാർ കൂത്തുപറമ്പ് പോലീസിൽ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് ലോറി സ്റ്റേഷനിലേക്കെത്തിക്കാൻ ഡ്രൈവർ ദീപുമോന് നിർദേശം നൽകി. പാലത്തുങ്കര ജങ്‌ഷനിലെത്തിയപ്പോൾ സ്റ്റേഷനിലേക്ക് വണ്ടി ഓട്ടുന്നതിന് പകരം നിടുംപൊയിൽ ഭാഗത്തേക്ക് അതിവേഗതയിൽ വണ്ടി ഓടിച്ചുപോവുകയായിരുന്നു. അമ്പരന്നുപോയ പോലീസ് സംഘം ജീപ്പിൽ ലോറിയെ പിന്തുടർന്നു. ഇതിനിടയിൽ തൊക്കിലങ്ങാടിയിൽവെച്ച് റോഡരികിലുണ്ടായിരുന്ന കാറ് സമീപത്തെ പറമ്പിലേക്ക് ഇടിച്ചുതെറിപ്പിച്ചു.

വയർലെസ് സന്ദേശം ലഭിച്ച് കാത്തിരുന്ന കണ്ണവം പോലീസിന്റെ ജീപ്പും ലോറി ഇടിച്ചുതെറിപ്പിച്ചു. പാലാപറമ്പ്, തൊക്കിലങ്ങാടി, ചിറ്റാരിപ്പറമ്പ്, കണ്ണവം, കോളയാട് ടൗണുകളിൽ സ്ഥാപിച്ച ബാരിക്കേഡുകളും ലോറി ഇടിച്ചുതെറിപ്പിച്ചിരുന്നു. കൂത്തുപറമ്പ് പോലീസ് വിവരമറിയിച്ചതിനെത്തുടർന്ന് കണ്ണവം, പേരാവൂർ പോലീസും ലോറിയെ പിന്തുടർന്നു.

ഒടുവിൽ 22 കിലോമീറ്ററോളം ഓടിയശേഷം നിടുംപൊയിലിൽവെച്ചാണ് മുഴക്കുന്ന് സി.ഐ. പി.ആർ.മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ലോറി തടഞ്ഞുനിർത്തിയത്. മറുനാടൻ മലയാളികൾ ജില്ലയിലേക്കെത്തുന്ന നിടുംപൊയിലിലെ ചെക്പോസ്റ്റിന് സമീപത്ത് ഒട്ടേറെ വാഹനങ്ങൾ റോഡിൽ നിരത്തിയിട്ടതിനുശേഷമാണ് ലോറി തടഞ്ഞത്.

കൂത്തുപറമ്പ് എ.എസ്.ഐ. അനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.എ.സുധി, സി.പി.ഒ.രതീശൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ലോറിയെ പിന്തുടർന്നത്. വധശ്രമം, മദ്യപിച്ച് വാഹനമോടിക്കൽ, പോലീസ് കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രതിക്കെതിരേ ചുമത്തിയിട്ടുണ്ടെന്ന് എസ്.ഐ. പി.ബിജു പറഞ്ഞു. പാച്ചപൊയ്ക സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: