ചാലോട് ശ്രീശങ്കര മഠത്തിന്റെ ആഭിമുഖ്യത്തിൽ ശങ്കര ജയന്തി ആഘോഷിച്ചു

ചാലോട്: ശ്രീശങ്കര മഠത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീ ശങ്കര ജയന്തി വിപുലമായി ആഘോഷിച്ചു. വൈകുന്നേരം നടന്ന സർവൈശ്വര്യപൂജയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.ചാലോട് വേശാല റോഡിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടന്ന ആദ്ധ്യാത്മിക സമ്മേളനം കെ.എൻ.രാധാകൃഷ്ണൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. ശൈലജ രവീന്ദ്രൻ കോട്ടയം,ഉണ്ണികൃഷ്ണവാര്യർ പട്ടാന്നൂർ, മുരളീധര വാര്യർ കല്ല്യാശ്ശേരി പ്രഭാഷണം നടത്തി.ശ്രേഷ്ഠ ഭാരതം ഫെയിം രാഹുൽ.കെ, ആദി ദേവ് ഇ.എം എന്നീ വിദ്യാർത്ഥികളെ അനുമോദിച്ചു.SSLC, +2 മികച്ച വിജയികൾക്കുള്ള സമ്മാനദാനം ഇ.പി.ആർ.വേശാല നിർവ്വഹിച്ചു.കെ.കെ.ഗംഗാധരൻ മാസ്റ്റർ സ്വാഗതവും, പ്രദീഷ് കാനാട് നന്ദിയും പറഞ്ഞു.ജൂനിയർ സുബ്ബലക്ഷമി സൂര്യഗായത്രിയുടെ ഗാനാർച്ചനയും ആഘോഷത്തിനു മിഴിവേകി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: