കണ്ണൂരിലെ കള്ളവോട്ട് ; ഒമ്പത് ലീഗുകാര്‍ക്കും ഒരു സി.പി.എം പ്രവര്‍ത്തകനുമെതിരെ കേസ്

കണ്ണൂരിലെ പാമ്പുരുത്തിയിലും ധര്‍മ്മടത്തും കള്ളവോട്ട് നടന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ സ്ഥിരീകരിച്ചു. പാമ്പുരുത്തിയില്‍ 12ഉം ധര്‍മ്മടത്ത് ഒരു കള്ളവോട്ടുമാണ് നടന്നത്. പരാതിയെ തുടര്‍ന്ന് ഒമ്പതു മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കും ഒരു സി.പി.എം പ്രവര്‍ത്തകനുമെതിരെ കേസെടുത്തു. ജനപ്രാതിനിധ്യ നിയമപ്രകാരമാണ് കേസെടുത്തത്.ധര്‍മ്മടത്ത് കള്ളവോട്ട് ചെയ്തത് സി.പി.എം പ്രവര്‍ത്തകനാണെന്നും,​ പാമ്പുരുത്തിയില്‍ ഒമ്ബത് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്നും കമ്മീഷന്‍ കണ്ടെത്തി. പോളിംഗ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്നും തിരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കി. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയ്ക്കും തിരഞ്ഞെടുപ്പു കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: