ഹൈക്കോടതി ഇടപെടില്ല ; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ കാര്യത്തില്‍ തീരുമാനം കലക്ടര്‍ക്കു തന്നെ

തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ചൊല്ലിയുള്ള തര്‍ക്കം മുറുകുന്നു. ഈ കാര്യത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനം ജില്ലാ കലക്ടറുടേതാണ്. അതാണ് അന്തിമമെന്നും കോടതി വ്യക്തമാക്കി.ആനയെ ഒഴിവാക്കാന്‍ നീക്കമുണ്ടെന്നും ഇതു തടയണമെന്നുമാവശ്യപ്പെട്ട് ഉടമകളായ പേരാതൃക്കോവ് തെച്ചിക്കോട്ടുകാവ് പൂതൃക്കോവ് ദേവസ്വം നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകളില്‍ നിന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെന്ന ആനയെ ഒഴിവാക്കാന്‍ നീക്കമുണ്ടെന്നും ഇതു തടയണമെന്നുമാവശ്യപ്പെട്ട് ഉടമകളായ പേരാതൃക്കോവ് തെച്ചിക്കോട്ടുകാവ് പൂതൃക്കോവ് ദേവസ്വമാണ് ഹൈക്കോടതിയെ സമീപിച്ചത്. ജില്ലാ കലക്ടര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കട്ടെയെന്നും അതാണ് അന്തിമമെന്നും ഹര്‍ജി പരിഗണിച്ചു കൊണ്ട് കോടതി വ്യക്തമാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: