പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 83.75 ശതമാനം പേർ ഉപരിപഠനത്തിനു യോഗ്യത നേടി, കൂടുതൽ വിജയ ശതമാനം കണ്ണൂരിന്

തിരുവനന്തപുരം: ഇത്തവണത്തെ പ്ളസ് ടു പരീക്ഷയിൽ 83.75 ശതമാന വിജയമാണുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആകെ 3,​09,​065 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി. ഏറ്റവും കൂടുതൽ വിജയശതമാനം കണ്ണൂരിലാണ്,​ 86.75%. കുറവ് പത്തനംതിട്ടയിലാണ്,​ 77.16 ശതമാനം. 79 സ്കൂളുകൾ നൂറ് ശതമാനം വിജയം നേടി. 14,​735 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിനും എ പ്ളസ് നേടി. എ പ്ളസ് നേടിയവരുടെ എണ്ണം കൂടുതൽ മലപ്പുറത്താണ്. 180 പേർ മുഴുവൻ മാർക്കും നേടി.

സേ പരീക്ഷകൾക്കും പുനർമൂല്യനിർണയത്തിനും മേയ് 15വരെ അപേക്ഷിക്കാം. സേ/ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ അഞ്ച് മുതൽ 12 വരെ നടക്കും.

വി.എച്ച്.എസ്.ഇക്ക് പാർട്ട് ഒന്നിനും രണ്ടിനും കൂടി 90.24 ശതമാനമാണ് വിജയം. പാർട്ട് 1,​ 2,​ 3 എന്നിവയിൽ 80.32 ശതമാനമാണ് വിജയം. ഏറ്റവും കൂടുതൽ വിജയശതമാനം തൃശൂർ ജില്ലയിലാണ്,​ 84.3%. കുറവ് പത്തനംതിട്ടയിലാണ്,​ 69.93 ശതമാനം.

ഫലം അറിയുന്ന വെബ്സൈറ്റുകൾ:
www.kerala.gov.in
www.keralaresults.nic.in
www.dhsekerala.gov.in
www.results.itschool.gov.in
www.cdit.org
www.examresults.kerala.gov.in
www.prd.kerala.gov.in
www.results.nic.in
www.educationkerala.gov.in

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: