പ്രവാസികളെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

0

പ്രവാസികളെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. തൊഴിലിടങ്ങളില്‍ കുടുങ്ങിയവര്‍ക്കായി പ്രവാസി ലീഗല്‍ സെല്ലാണ് കോടതിയെ സമീപിച്ചത്. വിദേശത്ത് മതിയായ ചികില്‍സ ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.

ഇതിനിടെ ഗള്‍ഫ് മേഖലയിലെ പ്രവാസിഇന്ത്യക്കാരുടെ ആശങ്ക പരിഹരിക്കാന്‍ പ്രധാനമന്ത്രിയുടെ ഇടപെടൽ‍. ബഹ്റിന്‍, കുവൈത്ത്, ഖത്തര്‍, അബുദബി, സൗദി അറേബ്യ എന്നിവിടങ്ങളിലെ ഭരണത്തലവന്മാരുമായി കഴിഞ്ഞദിവസങ്ങളില്‍ നരേന്ദ്രമോദി ഫോണില്‍ ചര്‍ച്ച നടത്തി. യുഎഇ, ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതിമാരുമായും സംസാരിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ചികില്‍സയും മറ്റ് അടിയന്തരാവശ്യങ്ങളും ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. പ്രവാസികളുടെ ഇന്ത്യയിലെ കുടുംബാംഗങ്ങളുടെ ആശങ്കയും അദ്ദേഹം പങ്കുവച്ചു. ശക്തമായ ഇടപെടലുണ്ടാകുമെന്ന് ഗള്‍ഫ് ഭരണാധികാരികള്‍ ഉറപ്പുനല്‍കിയെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading